1.
തൻ വലങ്കരമതിൽ താരകളേഴും
താങ്ങിക്കൊണ്ടനിശം
തങ്കവിളക്കുകളേഴിനും
നടുവേ തങ്കുന്നെൻ വചനം
2.
നിന്റെ പ്രവൃത്തിയും യത്നവും
ദുഷ്ടരെ വിട്ടകലും പതിവും
നിന്റെ സഹിഷ്ണുതാശീലവുമിന്നു
ഞാൻ കണ്ടിരിക്കുന്നു പ്രിയേ
3.
കളളയപ്പോസ്തലർ വെളളവേഷം
ധരിച്ചുളെളാരു വേളയിൽ നീ
കളളരെന്നായവർ തമ്മെയറിഞ്ഞുടൻ
തളളിയതും സുകൃതം
4.
ആരുമിളകിടുമാറതിഘോര -
മായാഞ്ഞടിക്കും പകയി -
ന്നാപ്പെരുങ്കാറ്റിലെൻ നാമവുമേന്തി
നീ നിന്നതു വന്ദ്യതരം
5.
എങ്കിലുമൊന്നു നീയോർക്കുകയേ
നിനക്കാദിയിലാദിവസം
കൊണ്ടിരുന്നുളെളാരു സ്നേഹ -
മതേവിധം ഉണ്ടോ ഇന്നു തവ?
6.
പേരിനനുസരിച്ചുളെളാരയവു തേ
വന്നതിൽ നിന്നിനിയും
വേഗമുണർന്നു നിന്നാദ്യനടപടി -
ക്കൊത്തു നടന്നുകൊൾക
7.
അല്ലയെന്നാകിൽ ഞാൻ വന്നു നിന -
ക്കിപ്പോഴുളള പ്രകാശമതും
അല്ലുപോലാക്കിടും നിൻവിളക്കിങ്ങു
ഞാൻ പിൻവലിച്ചിടുമുടൻ
8.
എന്റെ ജനങ്ങളെ കോയ് -
മകളെന്നപോൽ
കാൽകീഴ് താഴ്ത്തിവരും
ശുണ്ഠികളാകിയ നിക്കോലാവ്യരെ
നീ വെറുക്കുന്നു ശരി
9.
ഞാനുമഹോ! പകയ്ക്കുന്നവരെ
ജയാളികൾക്കൊക്കെയും ഞാൻ
ദേവപറുദീസിൻ ജീവവൃക്ഷഫലം
തിന്മാനായ് കൊടുക്കും
10.
യേശുവിന്നാവിയിന്നീവിധം
ചൊന്നിടുന്നെപ്പെസോസ് സഭയേ!
ആർക്കു ചെവിയുണ്ടോ ആയവനീ
വചസ്സാദരാൽ കേട്ടിടട്ടെ