1.

നിന്നുടെ പാർപ്പിടമെവിടം
എന്നു ഞാനറി -
യുന്നു സാത്താന്റെ സിംഹാസനം -
ഉളളിടം അവിടെ എനി -
ക്കുളള നാമമതു നിങ്ങൾ
തളളിടാതെ പിടിച്ചങ്ങു -
നിന്നുകൊളളുന്നതും നന്നാം

2.

നിങ്ങളിൻ പുരമാം വൈരിത -
ന്നിടത്തന്തിപ്പാ -
വെന്ന വിശ്വസ്തനാം സാക്ഷി മേ
ദുർന്നയർ വധിക്കമൂലം
ഛിന്നഗാത്രനായ പോതും
എന്നിലെ വിശ്വാസം നിങ്ങൾ -
കൈവെടിഞ്ഞില്ലതും കൊളളാം

3.

എങ്കിലും ചിലതുണ്ടെനിക്കു
വിഗ്രഹാർപ്പിതം
തിന്നുവാനും ദൈവജനങ്ങൾ
ദുർന്നടപ്പാചരിപ്പാനും
കണ്ണിവച്ച ബിലയാമിൻ
ഭിന്നതപിടിച്ചവരങ്ങുണ്ടു
നിക്കോലാവ്യരും തേ

4.

ആകയാൽ മനംതിരിക
നീ അല്ലായ്കിൽ വന്നെൻ
വാളുകൊണ്ടവരോടേറ്റു ഞാൻ
പോരുചെയ്യുമതുമൂലം
ആയവരിൻ ശവം വഴി
നീളവേ കിടക്കുമാർക്കും നാറി
വെറുപ്പാകുമവർ

5.

പെർഗമോസ് യുഗത്തിലുളെളാരു
പോരിൽ ജയിക്കും
മർത്യനോ മറഞ്ഞ മന്നയിൻ
ഭക്ഷ്യമേകും ശ്വേതശിലാ
പത്രമതിലവൻ മാത്രം
പാർത്തറിയും പുതിയപേർ
ചേർത്തവന്നു കൊടുത്തിടും

901

ഭൂരസമാനസമാർന്നിടും
പെർഗമോസ് സഭേ!
നീ ശ്രവിക്കെന്നുടെ വചനം

ഏറിയമൂർച്ചയുളളിരുധാരയുളള
വാൾ വഹിക്കു -
ന്നോരഹിതകുലനാശൻ
യേശുവോതുന്നറികിതു