1.
അഹരോൻ തൻതലയിലെ
വിലയേറുന്നൊരു തൈല -
മതുപോലെ സീയോൻ
മഞ്ഞിന്നതുലമാം പ്രഭപോലെ
2.
പെരികെ മഞ്ജുളമാമിപ്പര -
മാമൈക്യമോർക്കുമ്പോൾ
ഒരുപോലെ നരരിതിൽ
സ്ഥിരമായ് പാർക്കണം നിത്യം
3.
അവിടെ സ്ഥാപനം ചെയ്താ -
നമലൻ തന്നനുഗ്രഹം
അഴിയാതുളെളാരു ജീവന -
വിടെത്തന്നെയർപ്പിച്ചാൻ
4.
സ്തുതിയെന്നും പരമേശ -
സുതനും താതനും ഭവ്യ
മതിയാമാത്മ രൂപിക്കും
സ്തുതിയെന്നും ഭവിക്കട്ടെ
902
പരമേശന്നുയിരിൽ നിന്നുരുവാകും
സഹോദരരൊരുമിച്ചു വസിപ്പതു
ശുഭവും ഭംഗിയുമത്രേ