1.
അന്ത്യസമയങ്ങൾ
അടുത്തുപോയ് പ്രിയരേ!
സ്വന്തമെന്നേശുവെ സാക്ഷിക്കുവിൻ
അന്ധകാരപ്രഭു വെളിപ്പെടുംമുമ്പേ
സന്തോഷരാജ്യത്തിൽ ചേർന്നിടുമേ നാം
2.
ഭൂമണ്ഡലങ്ങൾ ഉലഞ്ഞിളകിടുന്നു
വാനങ്ങൾ ആകവേ നടുങ്ങിടുന്നു
പ്രേമമറ്റുളള നിൻസാധുക്കൾ കരളിൽ
ഖേദം പൂണ്ടങ്ങിങ്ങു വീണുഴലുന്നു
3.
സൈന്യത്തിൻ ശക്തിയാൽ
രാജ്യങ്ങൾ ആകവേ
തകർന്നുടഞ്ഞിടുന്നു ദിനംദിനമായ്
സൈന്യത്തിൻ ശക്തിയാൽ ഒന്നിലുമല്ലേ
ആത്മബലത്താൽ ജയം നേടുക നാം
4.
തിരുസഭയേ! നിൻദീപങ്ങളെന്നുമേ
സൂര്യപ്രഭപോൽ വിളങ്ങിടട്ടെ
മഹിതൻ തൻതേജസ്സിൽ
എഴുന്നളളി വരുമ്പോൾ
ഉടലോടെ പ്രിയനെ
എതിരേൽപ്പാൻ പോകാം
903
സീയോനേ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുളള സ്നേഹസ്വരൂപൻ
ആകാശമേഘത്തിൽ എഴുന്നളളി വരുമേ