1.

പ്രത്യക്ഷം ദരിദ്രൻ തന്നേ എന്നാലും നീ
സത്യത്തിൽ ധനികനത്രേ
നിത്യം ഞാനറിയുന്നേൻ
മിഥ്യായൂദരായ് നിൽക്കും
സാത്താൻ പളളിയാർ നിൻമേൽ
ചുമത്തുമനവധി കടുത്ത ദുഷിമൊഴി

2.

ഒട്ടും നീ ഭയപ്പെടേണ്ടാവന്നിടാനുളള
കഷ്ടം നീ സഹിക്കേ വേണ്ടൂ
ദുഷ്ടനാം പിശാചിപ്പോൾ
പത്തുനാൾ മതപീഡ
സൃഷ്ടിക്കും പരീക്ഷിപ്പാൻ
തടവിൽ ചിലർ കിടന്നുഴന്നു വലഞ്ഞിടും

3.

വിശ്വസ്തനായിരിക്ക നീ മരണത്തോളം
വിത്രസ്തനാകരുതൊട്ടും
പശ്ചാൽ ജീവകിരീടം
ദത്തം ചെയ്തിടുവേൻ ഞാൻ
സത്യസ്ഥർക്കഹോ!
രണ്ടാംമരണമതിലൊരു വിനയും വരികില്ല

905

സ്മർന്നാവിൻ സഭാദൂതനേ!
നിൻപേർക്കു ഞാൻ
നൽകുന്നീ ലഘുവാം ലേഖം
വന്മ്യതിയിൽവീണു
പിന്നെയുമെഴുന്നേറ്റു
പുണ്യജീവനെയാണ്ട
തുടസ്സമൊടുക്കമാം വിദഗ്ധന്നുരയ്പിത്