1.
ആദാമിന്നുൽപ്പത്തിനാളതിലേവം
ഓതിനാനീശനീഭൂവിൻ പ്രഭാവം
നീ വാണടക്കുകെന്നാകിലോ പാപം
ചെയ്താത്മ രാജ്യം വിനഷ്ടമാക്കീടിനാൽ
2.
സിംഹപ്രതാപിയാം ബാബിലോൻരാജൻ
സാമ്രാജ്യമൂർത്തിതൻ
പൊൻശിരസ്സായോൻ
ബി.സി. യറുനൂറ്റിയാറിൽ സ്വരാജ്യം
സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാൻ
3.
വെളളി സാമ്രാജ്യമാം പേർഷ്യഭല്ലുകം
അഞ്ഞൂറ്റി മുപ്പത്തിയെട്ടിൽതുടസ്സം
ബാബേൽ തകർത്തിരുനൂറ്റെട്ടു കൊല്ലം
വാണിതുവല്ലാത്ത ഹിംസ്രസ്വഭാവിയാം
4.
പുളളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങൾ
തുളളിക്കളിക്കുന്ന ഗ്രീക്കു
സൈന്യങ്ങൾ മാസിഡോണിൽ
നിന്നുദിച്ചേഴു കൊല്ലം
നിസ്തുല മാഹാത്മ്യമൊത്തത്ര വാണുമേൽ
5.
ശ്രീമാനലക്സാണ്ടർ ഭൂപതിവീരൻ
സീമാതിരിക്ത പരാക്രമസാരൻ
ഭൂവിയോഗം ചെയ്തപോതു നാലായി
ഭാഗിച്ചു താമ്രമാം തദ്രാജ്യമായവർ
6.
ബി.സി. ദശത്രയേ റോമയിൻ കൈസർ
നാശമാക്കി ഗ്രീക്കുരാജിതം റോമർ
സാമ്രാജ്യമൊന്നു സ്ഥാപനം ചെയ്താർ
കാളായസത്തിന്റെ കാഠിന്യമുളളതായ്
7.
മുന്നൂറ്ററുപത്തുനാലു ക്രിസ്താബ്ദേ
രണ്ടായി പിരിഞ്ഞിതു റോമാസാമ്രാജ്യം
അപ്പൊഴേ മണ്ണാൽ ദുഷിച്ചിരുമ്പാകെ
കെൽപ്പുകെട്ടു ഛിന്നഭിന്നരാജ്യമായി
റോപ്പതന്നിൽ
8.
ഉന്നതമായ ഗിരിക്കുമേൽനിന്നു
വന്നിടും കല്ലു പാദാന്തികേ ചെന്നു
ചൂർണ്ണീകരിക്കുമീ രാജ്യങ്ങളന്നു
വന്നകല്ലു വൻമലയ്ക്കു തുല്യമായ്
നിറഞ്ഞുവാഴും
9.
ലോകരാജാക്കളിൻകാലത്തു ദൈവം
ഭൂവിൽ പരത്തുന്ന നിത്യരാജത്വം
അന്യജാതിക്കായ് വിടപ്പെടാ സത്യം
ഉന്നതന്റെ നന്ദനർക്കുതന്നെയാണ
തെന്നുമോർക്കിൽ