1.

അസ്ഥിരരായോർക്കിത്തിരി സൗഖ്യം
കിട്ടാനെളുതാമോ? മനസ്സിൽ
തട്ടാ സുഖലേശം സമസ്തം
കുഴച്ചിലായ് പോകും

2.

ഓട്ടമതിന്നായ് പാർത്തിഹ നിൽക്കു -
ന്നാത്മികരാം നമ്മൾ നിറുത്താ
തോടുകയല്ലേ നാം
കുറിക്കുവരൊല്ല തെറ്റൽപ്പം

3.

സോവാറിൽ നിന്നേറി വസിക്കാം
പർവ്വതമദ്ധ്യത്തിൽ ഭയത്തി -
ന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം
വിടാതെ പാലിച്ചീ

4.

ദേമാസിൻകുഴി വെളളിനിറഞ്ഞു
കാണുന്നു വഴിയിൽ മറിഞ്ഞു
വീഴൊല്ലാ കുഴിയിൽ ധനം
താൻ സമസ്തദോഷാർത്ഥം

911

അന്ത്യത്തോളം നിന്നിടുകിൽ
സന്തോഷത്തെ പൂകാം നമുക്ക്