1.

പിറന്നനേരം മുതൽ നിന്നെ എപ്പോൾ
മറിച്ചിടാമോയെന്നു
മരണം നിൽക്കുന്നേ
കുറഞ്ഞൊന്നും താമസമെന്യേ നിന്നെ
മറുലോകത്താക്കിടുവാനൊരുങ്ങുന്നേ

2.

ശക്തി സുഖം ധനം എല്ലാം സർവ്വ -
ശക്തൻ നിന്നെ വിളിച്ചിടുന്ന കാലം
മാത്രനേരം ജപം ചൊല്ലാൻ കൂടെ
ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം

3.

മൃത്യു വന്നിടുന്ന കാലം ബാല്യ -
വൃദ്ധത യൗവ്വനം ഏതു കാലത്തോ
രാത്രിയിലോ പകൽ താനോ എന്തോ
മർത്യരറിയുന്നില്ലന്ത്യകാലത്തെ

4.

വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതി -
കോഷ്ഠമുളള സമുദ്രത്തിങ്കൽ വച്ചോ
കട്ടിൽകിടക്കയിൽ വച്ചോ മൃത്യു
വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ

5.

രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷ -
നാഗം ദുഷ്ടമൃഗം മിന്നിടകൊണ്ടോ
വേറെ വിപത്തുകൾകൊണ്ടോ ജീവൻ
മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ!

6.

ഇപ്പോഴൊരുങ്ങേണം നെഞ്ചേ ഇനി
പിൽപാടാകട്ടെന്നു വയ്ക്കാതെ നെഞ്ചേ!
ചിൽപ്പരന്നേൽപ്പിക്ക നിന്നെ എന്നാൽ
സ്വർപ്പൂരത്തിൽ എന്നും
വാണിടാം പിന്നെ

912

മറന്നുപോകാതെ നീ മനമേ! ജീവൻ
പറന്നുപോകും വേഗം ജഡം മണ്ണായിടുമേ