1.

മോശയുടെ പഴവീണയതും വെളി -
പ്പാടിലെ യോഹന്നാൻ വീണയതും
ഒന്നിച്ചു യോജിച്ചു പാടുന്ന പാട്ടിതു
കേൾക്കുന്നവർക്കമിതാനന്ദമേ

2.

മോശെ പ്രമാണത്തിൻ സാദൃശ്യമായന്നു
കാണിച്ച കാര്യങ്ങളൊക്കെയിതാ
ആശാവിളനിലമായോരുഷസ്സിതിൽ
കാണുന്നടുത്തു മുൻ കണ്ട പോലെ

3.

തേജസ്സിൻ ദർശനം വിശ്വാസ ദൃഷ്ടിക്കു
കാണുംവിധം തെളിഞ്ഞിടുന്നിതു
തേജസ്സുടയൊരു രാജാവു സർവ്വവും
നൂതനമാക്കുന്നു സന്തോഷമേ

4.

എത്ര വലിയതുമത്ഭുതമായതും
സർവ്വശക്തൻ തന്റെ വ്യാപാരങ്ങൾ
നീതിയും സത്യവുമുളളവയെന്നതു
സമ്മതിക്കുന്നടിയങ്ങളിതാ

5.

ആരു നിന്നെ ഭയപ്പെടാതിരുന്നിടും
ലോകൈക നാഥനേ! നിൻ വഴികൾ
നേരുളളവയതാൽ ജാതികൾ സർവ്വരും
വാഴ്ത്തി സ്തുതിച്ചിടും നിൻ വിധികൾ

6.

ശുദ്ധിമാന്മാരുടെ സംഘമേ! നിങ്ങടെ
ശബ്ദമുയർന്നിതു പാടിടട്ടെ!
ധാത്രി കുലുങ്ങട്ടെ!
ദൈവത്തിൻ വീണകൾ
ഉച്ചസ്തുതികളെ നല്കിടട്ടെ!

7.

എത്ര നൂറ്റാണ്ടുകൾ തന്തിയിഴന്നൊരു
ദൈവത്തിൻ വീണയാം വേദമിതു
കമ്പി മുറുക്കിയേ മേളം ശരിയാക്കി -
യേകസ്വരം മുഴക്കിടുന്നിതാ

8.

മാധുര്യമേറുമീ നാദം ധരണിയി -
ലെങ്ങും മുഴങ്ങിടുന്നേരം ജനം
ഹർഷാകുലന്മാരായ്‌ യോജിച്ചു പാടി
യങ്ങാനന്ദമൂർത്തികളായിടുമേ!

913

ഹന്ത! മനോഹരമെന്തു മനോഹരം
മോശയും കുഞ്ഞാടും പാടുന്നിതു