1.

ശീതമല്ലുഷ്ണവുമല്ല തവഗുണം
ഏതെന്നു നിജവുമില്ല
ഈ വിധമിനിയും നീ വാടിയ
ജലം പോലെ
നാൾ കഴിക്കുകിൽ നിന്നെ ഞാൻ മമ
വായിൽനിന്നു പുറത്തുമിഴ്ന്നിടും

2.

ഞാനൊരു ധനിതന്നെ
എനിക്കില്ല ദീനത ലവമിന്ന്
മാനമോടിദം ചൊല്ലി
ഹീനനായ് കുരുടനായ്
നീയിരിപ്പതു കാൺക പരനുടെ
മുന്നിൽ വീണറിയിക്ക നീയതു

3.

സമ്പന്നനാവതിന്നുണ്ടു തനിത്തങ്കം
വെൺവസ്ത്രം ധരിപ്പാനുണ്ട്
നിൻ കണ്ണു തെളിയുവാൻ ലേപവും
വിലയ്ക്കുണ്ട്
വന്നുവാങ്ങുക ശിക്ഷയാൽ പ്രിയന്മാരെ
ഞാനുണർത്തുന്നിതറിക നീ

4.

മാനസാന്തരപ്പെടുക എരിവോടു
നീ മാനസം തുറന്നിടുക
വാതിലിലഹം നിന്നു
മുട്ടുന്നായതു കേട്ടു
യാതൊരു നരൻ തുറന്നുതരികില -
പ്പൂതനോടു ഞാൻ വിരുന്നു കഴിഞ്ഞിടും

5.

സത്യമായ് ജയംകൊളളും ഭടന്നു
ഞാനൊത്തിരിപ്പരുളിടും
കൃത്യമായഹം മേവും ഭദ്രാസനമതിങ്കൽ
നിത്യമായവൻ വാഴും ലവുദിക്യ
മദ്ധ്യതോ ജയിച്ചെന്ന വിരുതിനാൽ

914

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ
സഭകളും ശ്രവിക്കണം
സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ്
സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു
വിമലനോതിന -
മൊഴി ധരിക്കുകിൽ ശുഭമെഴും തവ