1.
പാതിമനസ്സോടേകിടുന്ന ദേവപൂജയെ
പരൻ സ്വീകരിച്ചിടാ പര -
മാശിസ്സായ് വരാ
2.
കായിൻസേവ പലവിധത്തിൽ
ന്യൂനമായിരു
ന്നതുദോഷഹേതുവായ്
പെരും ശാപമായത്
3.
പാകമായ മനസ്സിൻ തീർച്ച
ദൈവസേവയിൽ
സ്ഥിരജീവനേകുമേ പരനായതേൽക്കുമേ
4.
നമ്മുടേതെന്നിവിടെയോതും
സ്വമ്മിലൊക്കെയും
വരധർമ്മമായത് പരന്നേകണം സദാ
5.
ദേഹം, കീർത്തി, ജ്ഞാനം, ശക്തി
ദ്രവ്യമൊക്കെയും
പരന്നായ് കൊടുക്ക നാം
സ്ഥിരരായിരിക്കണം
6.
കൊടുത്തശേഷം തിരിച്ചെടുക്കാൻ
തുടങ്ങിടൊല്ല നാം
ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്
7.
സ്വർഗ്ഗതാതനെന്നവണ്ണം
പൂർണ്ണരാകുവാൻ
പരനാജ്ഞ തന്നഹോ! നിറവേറ്റണമത്