2.
ദോഷമെഴുന്നയീ നാളുകളിൽ
വേഷമല്ലാതെയില്ലാളുകളിൽ
ഭോഷ്കിന്നു പ്രിയമെഴുമകതളിരിൽ
ദൂഷണം പുലർന്നിടുമധരങ്ങളിൽ
3.
ദുർഘടസമയങ്ങൾ വന്നിടുമേ
ഉഗ്രന്മാർ മനുജരിൽ പെരുകിടുമേ
വർഗ്ഗീയ മത്സരം വളർന്നിടുമേ
സ്വർഗ്ഗീയർ നമുക്കെന്തു തളർന്നിടുവിൻ
4.
ശത്രുവാം സാത്താനോടെ
തിർത്തിടുവിൻ
സത്യവിരുദ്ധങ്ങൾ വെറുത്തിടുവിൻ
ക്രിസ്തനോടെത്രയുമടുത്തിടുവിൻ
നിത്യവും ശക്തി കൈവരുത്തിടുവിൻ
5.
നന്മയാൽ തിന്മയെ ജയിച്ചിടണം
നമ്മുടെ സൗമ്യത വിളങ്ങിടണം
വിൺമയർ നമ്മളെന്നറിഞ്ഞിടണം
മണ്മയരും വന്നു വണങ്ങിടണം
918
1.
സഹജരാമഖിലരുമുണർന്നിടുവിൻ
സഹകരിച്ചൊരുമയിൽ പുലർന്നിടുവിൻ
സകല ദുഷ്ടതയും വിട്ടകന്നിടുവിൻ
സഹിച്ചു കഷ്ടതകളും കടന്നിടുവിൻ