919
1.
ക്രിസ്തുവിലില്ല ന്യായപ്രമാണം
ക്രൂശിന്മേൽ വന്നതിന്നവസാനം
നമ്മുടെ പാപം വഹിച്ചുതാൻ
നമ്മുടെ ശാപം സഹിച്ചുതാൻ
2.
ദൈവത്തിൻ മക്കൾ മധുരനാമം
പുത്രനിൽ വന്നീ സ്വർഗ്ഗീയസ്ഥാനം
ദത്തിനാലല്ല ജനനത്താൽ
മേലിൽനിന്നുളള ശക്തിയാൽ
3.
എവിടെയുണ്ടോ അക്ഷര വാഴ്ച
അവിടെയുണ്ടു ജഡത്തിൻ താഴ്ച
നന്മയെ ചെയ്‌വാൻ ആഗ്രഹിക്കും
തിന്മയത്രേ നിവർത്തിക്കും
4.
ന്യായപ്രമാണത്തിന്നു മരിച്ചു
ഉയിർത്ത യേശുവിനെ ധരിച്ചു
പരിശുദ്ധാത്മാവിൽ ജീവിപ്പാൻ
വിളിച്ചു നമ്മെ ദൈവം താൻ
5.
മോശെയിൻ സേവ അയ്യോ! പ്രയാസം
യേശുവിൻ സേവ എന്തൊരുല്ലാസം
ജഡം ആത്മാവിൻമേൽ ഭരണം
ചെയ്യാത്ത ദിവ്യസ്വാതന്ത്ര്യം
6.
രക്ഷയ്ക്കായ് പ്രവർത്തിക്കയെന്നല്ല
രക്ഷ സമ്മാനിച്ചത്രേ തൻ നല്ല
ഹിതം ചെയ്യുന്നുളളിൽ ദൈവം താൻ
ഇതിൽ നിൽക്കുന്നോൻ ഭാഗ്യവാൻ
7.
പ്രവർത്തിക്കുന്നോൻ ആയതു ദൈവം
നിവർത്തിക്കുന്നോൻ ആയതും ദൈവം
സർവ്വരിൽ സർവ്വം തൻ നിർമ്മിതം
സർവ്വവും തൻ കൃപാവരം