2.
മന്ദത വിട്ടുണർന്നിടുക സോദരാ
നന്ദിയോടെ വീര്യം കാണിക്കുക
വാഗ്ദത്തങ്ങൾ അവകാശമാക്കീട്ടുളള
വിശ്വാസവീരരെ പിന്തുടർന്നിടുക
3.
കർത്താവു മേഘത്തിൽ
വേഗം വെളിപ്പെടും
ആകുലമൊക്കെയും തീർത്തിടുവാൻ
സോത്സാഹമിന്നിങ്ങു
കാണപ്പെടുക നാം
സത്ഫലരായ് ഭവിച്ചിടുവാനാ നാളിൽ
4.
ഏറിയകാലങ്ങൾ കാണ്മാൻ
കൊതിച്ചോനേ
വേർപിരിയാതങ്ങു കണ്ടിടും നാം
ഹല്ലെലുയ്യാ പാടി ആനന്ദപൂർണ്ണരായ്
അല്ലലൊഴിഞ്ഞു നാം
തൻപദം കുമ്പിടും
923
1.
പ്രത്യാശയിൻ പരിപൂർത്തി
യിലെത്തുവാൻ
ഒത്തുനിന്നുൽസാഹം കാണിക്കുക
ഭാരം പ്രയാസങ്ങളിപ്പോൾ സഹിക്കുക
വീരരായ് ലജ്ജയില്ലാതെ നിന്നിടുവാൻ