1.
വെണ്മനിറമാണ്ടുളള തുണികൾ
നാലുവശവും
താമ്രച്ചുവടു തൂണിന്നണികൾ
തൻമേൽ കിടക്കു -
ന്നുൺമയാലോരോ ഭക്തമണികൾ
ക്രിസ്തുനീതിയെ
തൻ മേൽ ധരിച്ചതാണിപ്പണികൾ
2.
ഏകമാം വാതിലിന്നകത്തു
വിശുദ്ധ ബലി -
പീഠമൊന്നുണ്ടതിന്നടുത്തു
തൊട്ടിയിരിക്കു -
ന്നായതിൽ നിന്നുദമെടുത്തു
പുരോഹിതന്മാർ
കായം ശുദ്ധമാക്കും കൊടുത്തു
3.
നാലുനിറമാം മറ തൂക്കി അതിന്നകത്തു
മേശവിളക്കെന്നിവയാക്കി
സുഗന്ധപീഠ -
മായതിന്നപ്പുറത്തു നീക്കി
വച്ചിരിക്കുന്നു
കാണുകിതു പൊരുളിൽ നോക്കി
4.
പരമവിശുദ്ധ സ്ഥലം പിന്നിൽ
കാണുന്നു ദശ -
നിയമപ്പെട്ടിയുമതിന്നുളളിൽ -
വടിയും മന്നാ
കരുണാസനഫലകം തന്നിൽ
തങ്കഖെറുബെ -
ന്നിവയാൽ പ്രസിദ്ധമിതു മന്നിൽ
5.
ശിത്തീം മരപ്പലക ചുറ്റും -
നാൽപതൊടെട്ടു
വ്യത്യാസമം വളഞ്ഞു മുറ്റും -
ഇതിലെ സ്വർണ്ണ
വസ്തുക്കൾ കാത്തിടുന്നു
ചെറ്റും പിഴവരാതെ
ഭക്തർ കൃത്യത്തോടിതു പറ്റും -