925

1.

ക്രിസ്തുമൂലം ദൈവരാജ്യം
ലോകത്തിൽ പ്രത്യക്ഷമായ്
വിശ്വസിക്കത്തക്ക വാക്യം
ഇതു സർവ്വമർത്യർക്കായ്

2.

സാത്താൻ രാജൻ സേവയിങ്കൽ
ഇല്ലയൊരു ലാഭവും
ആത്മനഷ്ടം ഇഹത്തിങ്കൽ
പിന്നെ നിത്യശാപവും

3.

ആദാം മൂലം വന്ന ശാപം
പുത്രൻമൂലം തീർന്നെല്ലാം
സർപ്പം ലോകം ജഡം പാപം
ഇവയെല്ലാം ജയിക്കാം

4.

പാപശക്തി അഴിഞ്ഞിടും
പുത്രൻ രക്തശക്തിയാൽ
ഉളളമെല്ലാം നിറഞ്ഞിടും
ദൈവാത്മാവിൻ സ്നേഹത്താൽ

5.

രാജ്യക്കാരിൻ ഗുരുനാഥൻ
അതു ദൈവാത്മാവു താൻ
യേശുവിലെ ജീവപാത
ഏവനും കണ്ടറിവാൻ

6.

സത്യപ്രജകളെല്ലാരും
രാജകീയ കുലമാം
ദൈവസന്നിധിയിൽ വാഴും
ഇവർക്കേ പൗരോഹിത്യം

7.

തുറന്നിരിക്കുന്നു സ്വർഗ്ഗം
താതനോടും അടുക്കാം
ദൈവദൂതൻമാരിൻ വർഗ്ഗം
സേവയ്ക്കായൊരുക്കമാം

8.

നിത്യജീവൻ ഇഹത്തിങ്കൽ
ദേഹിക്കനുഭവമാം
ദേഹം കർത്തൻ വരവിങ്കൽ
പ്രാപിക്കും രൂപാന്തരം

9.

ദൈവമേ! നിൻ സ്വർഗ്ഗരാജ്യം
വന്നതാലെ വന്ദനം
നിന്റെ ജനത്തിൻ സൗഭാഗ്യം
പറഞ്ഞുതീരാത്തതാം
ദൈവരാജ്യം സമാധാനം
സന്തോഷമതു നീതിയും ശുദ്ധിയും
പുത്രൻമൂലം സൗജന്യദാനം
താഴ്മയുളെളല്ലാവർക്കും