1.

ഭൂതലനാഥനിതാ നിജതാതനൊ -
ടാദി തുടർന്നിതുതെ
മോദമോടോതിന നാദമതാദര -
ണീയമതാമിതു കേ -
ട്ടിരിക്കാം നീവിട്ടിരിക്കാം ഭാവം
ധരിക്കാം നീതികരിക്കാം ഗുണം
മതിക്കുലിതുമതി ചതിക്കിലോ
ത്യജിക്കുമവനിതു ധരിക്ക നീ
തവവിധിയും രതിയും മതിയും ഗതിയും
വിധി സമീപമതിലടി പെടുമിതു ശരി

2.

സോദമിതേദനു ഭേദമില്ലാതെ
കണ്ടായതിലെ കടന്നാർ
സാദമെന്യേ ജഗന്നാഥനെതിർത്തവൻ
ദോഷവഴിക്കുയർന്നാർ
കാര്യം മറന്നാർ ദേശം നിറഞ്ഞാർ
വാനം തുറന്നാനീശൻ തുടർന്നാനഗ്നി
ചൊരിഞ്ഞു ചര ചരയെരിഞ്ഞുമേൽ
കരിഞ്ഞു കഠിനമായ് കരഞ്ഞവർ
കരിയോ? കരയോ? തിരയോയിദമുര
വരും വിധത്തിലൊരു
കടൽ നിരയുയർന്നിതു

3.

മാനുജസുതകളാം മാനിനികളിൽ
ബഹുമാനമിയന്നവരെ
സേനയിൻ പരൻ സുതർ
സേവിച്ചു നിജഹിതം
സാധിച്ചുതദവസരേ
നാഥൻ തെരിഞ്ഞാർ ഭാവം തിരിഞ്ഞാർ
മനം തിരിഞ്ഞാർ ജലം ചൊരിഞ്ഞാൻ
കടുത്തു കടുമഴ വിടർത്തിടാ തടുത്തു
തടുത്തവർ പടുത്വവും
നിലവും ഫലവും ബലവും കുലവും
ജലത്തിനടിയതിൽ
താഴ്ത്തിതു വിരവൊടു

4.

ലേവിയിൻ സുതർ ദാതാൻ
കോറഹൊടബിറാ മെ -
ന്നീയിവർ പരൻ ഹിതത്തെ
ഭാവമോടെതിർത്തു തൻ
പാവനപുരോഹിത
സ്ഥാനത്തെ തൃണീകരിച്ചാർ
തൻവാ മലർന്നു കോപം കലർന്നു
ജനം തളർന്നു ഭൂമി പിളർന്നു
വിഴുങ്ങിയായവർ സംഘമശേഷം
ഇറങ്ങിനാരവർ ജീവനൊടുളളിൽ
കടന്നാർ കിടന്നാർ വിടർന്നൊരടിയിൽ
കലരും സ്വത്തുകളൊടുയിർ
വെടിവോരായ്

926

ദൈവദ്വേഷിയായ് തീരുകിലതിൻ ഫലം
മറക്കാമോ? ശിക്ഷാവിധി കുറയ്ക്കാമോ?
ഭൂവിലുളളവരിലിന്നേവൻ
പരന്നു മുമ്പിൽ ഭാവമാർന്നു തം
പ്രതിവാദമുരയ്ക്കുമന്നാൾ