2.
തീരം കാണാതോടിടുന്ന
കപ്പലാളുകൾ പറ -
ന്നീടും പക്ഷികളെക്കണ്ടു
ധൈര്യമാർന്നപോൽ
മാറിടാക്കുറികൾ കണ്ടുതേറും
വരവോ - തെല്ലും
മാറ്റമില്ലാതടുത്തെന്നു നിശ്ചയിച്ചിടാം
3.
തിട്ടമായ് വാനസൈന്യം
ലക്ഷണം കൂറി - അതി
ശ്രേഷ്ഠമാമീ സംഗതിക്കു സാക്ഷികളോതി
ദുഷ്ടലോകത്തക്രമങ്ങൾ
മട്ടുവിട്ട ഹോ! എങ്ങും
കാട്ടും കുറി വരവിനു തക്ക കുറിയാം
4.
ഭൂമിയിലോ ദീർഘനാളായ്
ശാപം വാഴുന്നു എങ്ങും
കേമമാം റോമയിൻ കേട്ട കേളിയാടുന്നു
ക്ഷാമവും പകർച്ച വ്യാധി
പോരിവയെല്ലാം - വരും
ശ്രീമനുവേൽ വരവിനു സാക്ഷികളല്ലോ
5.
കാടുകളിൻ വരൾച്ചയോ
നീങ്ങിവരുന്നു ചൊരി -
ഞ്ഞീടും മാരിയേറ്റു
നിലമുല്ലസിക്കുന്നു
ഈടെഴുമൊലിവു മലമേൽ
ചൂടിടും പാദം - കാണ്മാൻ
നാടുതോറുമൊരുക്കങ്ങൾ കൂടി വരുന്നു
6.
യൂദരുടെ വീണ്ടെടുപ്പിൻ
നാളണയുന്നു പുറ -
ജാതികളിൻ കാലം തികയാനടുക്കുന്നു
ശ്രീയേറുശലേമിൽ കുടിയേറി വരുന്നു - ജനം
രാജശക്തിക്കെതിർ ബലം കൂടിവരുന്നു
7.
ഭക്തികെട്ട പാപലോകം
പാഞ്ഞിളകവെ വരും
പരിശുദ്ധിമാന്മാർ പരൻ പാദം പണിയും
നിത്യമായിപ്പാടുലകിൽ നിന്നു
മറയും പേയിൻ
നീണ്ട ശത്രുതയൊടുങ്ങും നിന്ദയൊഴിയും
8.
ആയതിനാൽ ദൈവമേകും
മുൻകുറികളാമിവ
അവൻ വരവെന്യേ വേറൊരാശ്വാസമില്ല
ഈ ജഗത്തെയുദ്ധരിച്ച
യേശുപരനാം ജല
താരകമൊഴിഞ്ഞെനി -
ക്കില്ലാശ്രയമൊന്നും