929

1.

നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്റെ നല്ല പാത പിൻതുടർന്നിടാം

2.

ഓട്ടക്കളത്തിലോടുന്നോ -
രനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊരേ -
കൻ മാത്രമല്ലയോ

3.

പിന്നിലുളളതൊക്കെയും
മറന്നുപോയിടാം
മുന്നിലുളള ലാക്കിലേക്കു
നേരെ ഓടിടാം

4.

ആശ ഇച്ഛയൊക്കവേ
അടക്കി ഓടുകിൽ
ആശവച്ച പന്തയ -
പ്പൊരുൾ ലഭിച്ചീടും

5.

ഏതുനേരത്തും പിശാ -
ചിടർച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു
കാത്തുകൊളളുവാൻ

6.

കാടുമേടു കണ്ടു
സംശയിച്ചു നിൽക്കാതെ
ചാടി ഓടിപ്പോകുവാൻ
ബലം ധരിച്ചിടാം

7.

ഓട്ടം ഓടുവാനനേകർ
മുൻ വന്നെങ്കിലും
ലോത്തിൻ ഭാര്യപോലെ
പിന്നിൽ നോക്കിനിന്നുപോയ്

8.

അങ്ങുമിങ്ങും നോക്കിയാൽ
നീ മുന്നിൽ പോയിടാ
ഭംഗമില്ലാതോടിയാൽ
കിരീടം പ്രാപിക്കാം

9.

ഓട്ടം തീരുംനാൾ
സമീപമായി കാഹളം
കേട്ടിടാൻ സമയമായി
വേഗം ഓടിടാം

10.

ആദിഭക്തരോട്ടം ഓടി
വിശ്രമിച്ചിടും
നാട്ടിൽ ചേർന്നു പാട്ടുപാടി
ആനന്ദിച്ചിടാം
ഭാരം പാപം തളളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം