1.
നല്ല വെളിച്ചമെങ്ങു - മകന്നു നീ -
രുളള കാറിൻ നിരയാൽ
എല്ലാടവുമിരുണ്ടു നഭസ്സിനാ -
ലല്ലിനു തുല്യമായി
2.
വീട്ടുകാവൽക്കു നിൽക്കും പ്രധാനികൾ
ഞെട്ടിവിറയ്ക്കുമന്നു
മുട്ടെക്കുനിഞ്ഞുപോകു - മുടൽ ബല -
പ്പെട്ടവരെൻ പ്രിയനേ!
3.
മുപ്പതും രണ്ടുമുണ്ട് - യുവാവിനു
മുത്തിനോടൊത്ത ദന്തം
നാൽപതാകും വയസ്സിൽ കൊഴിഞ്ഞവ
മിക്കതും തീർന്നുപോകും
4.
ജാലകത്തിങ്കലൂടെ നോക്കുന്നവ -
രാകെയന്ധീഭവിക്കും
വീഥിയിൻ നേരെയുളള കതകുക -
ളാകെയടഞ്ഞുപോകും
5.
പാട്ടുകാരൊക്കെയയ്യോതളർന്നുപോം
കേറ്റം ഭയപ്രദമാം
റോട്ടിലവിടവിടെ - ഭയത്തിനു
ഹേതുവും സംഭവിക്കും
6.
മർത്ത്യനോ ഭൂമിവിട്ടു തനിക്കുളള
നിത്യഗൃഹത്തിലേക്കു
യാത്ര ചെയ്യുന്നുടനെ - മരണത്തിൻ
വാർത്തയും കൊണ്ടനേകർ
7.
വെളളിച്ചരടഴിയും യഥാർത്ഥമായ്
പൊന്നുങ്കിണ്ണം തകരും
ഊറ്റിലുടഞ്ഞുപോകും കുടം
കിണറ്റിൽ തകരുന്നു ചക്രം
8.
നല്ലതും തീയതുമാം പ്രവൃത്തികൾ -
ക്കുളള കണക്കവിടെ
തന്നുടെ ന്യായസഭ യതിൽ കൊടു -
ത്തീടണം മർത്യനന്നു
9.
മായയെന്നോതിടുന്നു സമസ്തവും
മായതാനെന്തു ഭേദം
ന്യായബുദ്ധിയുറച്ചു - തകർക്കുക
മായയിൻ ദർശനത്തെ
10.
എല്ലാറ്റിനും ചുരുക്കം - ഉരച്ചിടാം
വല്ലഭനെ ദിനവും
ഉളളിൽ ഭയന്നു തന്റെ നിദേശങ്ങ -
ളെല്ലാമനുസരിച്ചാൽ