1.

ബുദ്ധിമതികളെണ്ണ -
കൃത്യമായ് കരുതിനാർ
ബുദ്ധിയില്ലാത്തോരഞ്ചു - കന്യകമാർ
നിഷ്ഠയില്ലാതിരുന്നിതിൽ

2.

നിദ്രിതരായങ്ങർദ്ധ -
രാത്രിയിൽ വരനുടെ
പ്രസ്ഥാനഘോഷം കേട്ടു - കന്യകമാർ
ഉത്ഥിതരായാർ ശീഘ്രം

3.

ദീപങ്ങൾ തെളിപ്പതി -
ന്നായവർ തുടങ്ങിനാർ
മൂഢകളാമഞ്ചു - കന്യകമാർ
ആടലാൽ പിൻവാങ്ങിനാർ

4.

സ്നേഹമില്ലായ്കയാലെ
ദീപങ്ങൾ പൊലിഞ്ഞിതു
ആകവേ തെളിഞ്ഞഞ്ചു - കന്യകമാർ
ശോഭയായ് കത്തിച്ചവ

5.

എണ്ണയിൻ പ്രഭാവത്താ -
ലന്നേരം മണവറ
തന്നുളളിൽ കടന്നഹോ! കന്യകമാർ
തുർണമായ് വരനോടും

6.

ബുദ്ധിഹീനരാമവർ -
കത്തിപ്പാനെണ്ണ വാങ്ങി
യെത്തിയ നേരത്തേക്കു -
മണവറ കൃത്യമായടച്ചഹോ!

7.

കർത്തനേ! ഞങ്ങൾക്കും നീ
പേർത്തും തുറക്കണമേ
പ്രാർത്ഥിച്ചീവണ്ണമയ്യോ - കന്യകമാർ
മൂർച്ഛിക്കയല്ലേ ഫലം

8.

നിങ്ങളാരെന്നറിയു - ന്നില്ല
ഞാനൊരുങ്ങാത്ത കന്യകമാരേ!
വേഗം പൊയ്ക്കൊളളുവിൻ
കണ്ണീരിൻ സ്ഥാനത്തേക്ക്

9.

എന്നുരച്ചീടും വരൻ മന്നവനാകുമേശു
തന്നെയാണായവന്റെ - വരവിന്നു
പൂർണ്ണരായ് കാത്തിരിപ്പിൻ

931

നാഥൻ വരവു കാത്തു
ബോധമാർന്നിരുന്നിതു
ചാതുര്യമോടെ പത്തു - കന്യകമാർ
കാതര്യമേശാതവർ