1.
കഷ്ടം സഹിച്ചിടും തൻ
ശിഷ്ടജനത്തിന്നതി -
ശ്രേഷ്ഠാവകാശം നൽകും
രാജൻ ക്രിസ്തേശുനാഥൻ
വരുന്നു വേഗത്തിൽ മഹിമയിൻ
പ്രഭാവത്തിൽ
2.
നിദ്രപാപിച്ച വൃതർ വിദ്രുതം
ദിവ്യശക്ത്യാ
ഭദ്രമുയിർത്തു നമ്മോടൊത്തു
പ്രകാശിതരായ്
പോകും നിമിഷത്തിൽ ചേരും
കർത്തൃസവിധത്തിൽ
3.
മണ്മയമാം ശരീരം
വിണ്മയമായിടും സ -
ച്ചിന്മയനേശുരാജൻ
തന്മുഖ കാന്തി നമ്മിൽ
പ്രതിഫലിച്ചിടും നിത്യം
പരിലസിച്ചിടും
4.
കൺകളിൽനിന്നു കണ്ണീർ തൻ
കരങ്ങൾ തുടയ്ക്കും
സങ്കടം തീർന്നു നിത്യമംഗള -
മനുഭവിക്കും
സംശയം വിനാ യേശു സന്നിധൗ മുദാ -
5.
അസ്തമിക്കും വരെയും
സ്വസ്ഥതയെന്നിയേ പ്ര -
ശസ്തമാം സേവയിൽ വി -
ശ്വസ്തത പാലിച്ചവർ -
ക്കേകും പ്രതിഫലം കണ്ടു
കൂറുമതിശയം