1.

നമുക്കാകുലമകറ്റിടാൻ
വേറാരുമില്ലീയുലകിൽ
മനഃശാന്തി സദാ തരുവാൻ
മനുവേൽ മശിഹാ മതിയാം

2.

പിതൃഭവനമതിൽ നമുക്കാ -
യവൻ വീടുകളൊരുക്കുകയാം
ഈ ഭൂവനമതിലതിനാൽ
നമുക്കന്യരായ് പാർത്തിടാം

3.

ദേവ കാളനാദം ഹാ!
മദ്ധ്യവാനിൽ മുഴങ്ങിടും
ഈ മണ്മയ ദേഹം ഹാ! മാറി
വിൺമയരാകും നാം

4.

ധരണീതലമാകെയും ഹാ!
സർവ്വശാപവിമോചിതമാം
മരുഭൂമിയിലും പുതുതായ്
പനനീർ കുസുമം വിരിയും

936

പരമാനന്ദമാനന്ദമായ് പര -
നേശുവെപ്പുകഴ്ത്തിടാം
അവനാസന്ന ഭാവിയിൽ
ഹാ! ഭുവിയാഗതനായിടും