1.
വിശുദ്ധർ മരിച്ചോർ മുമ്പെ
ഉയിർതെഴുന്നിടും
ഉലകിലിരിപ്പോർ ഒത്തു
വാനിലുയർന്നിടും
ഓ - ഓ നമ്മൾ ഒന്നായി ചേർന്നിടും
2.
പോയതുപോലെ നമ്മുടെ
നായകൻ വരും
നാം ചെയ്ത വേലകൾക്കെല്ലാം
പ്രതിഫലം തരും
ഓ ഓ സ്തോത്രം പാടുമെല്ലാവരും
3.
ഭിന്നത തീരും ഒന്നായ്
വിശുദ്ധർ ചേരും
ഖിന്നത മാറും തീരാവിനകൾ തീരും
ഓ ഓ എല്ലാ കണ്ണീരും തോരും
4.
വിശുദ്ധഗണങ്ങൾ ഒന്നായി
മന്നിൽ വന്നിടും
അശുദ്ധി നീക്കി നന്നായി
നമ്മൾ വാണിടും
ഓ ഓ പേയിൻ സേനകൾ കേണീടും
5.
മരുവിൽ വിരിയും പുത്തൻ
പനിനീർ മലർകൾ
ധരയിൽ മുഴങ്ങുമെങ്ങും
ദൈവിക സ്തുതികൾ
ഓ ഓ ദിവ്യ സന്തോഷധ്വനികൾ
6.
നമ്മൾക്കൊരുക്കിയ
നല്ലൊരു നവനഗരിൽ
എന്നും എന്നും വാഴും
സീയോൻ പുരിയിൽ
ഓ ഓ ജീവനായകന്നരികിൽ