1.
ലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി
മേഘത്തിലെന്നെ ചേർത്തിടും ഒരുനാൾ
അകമതിലതിനാൽ സംഗീതം പാടി
ലോകത്തിലനുദിനം വസിക്കും
ഞാൻ സുഖമായ്
2.
രോഗങ്ങൾ ശോകങ്ങൾ
ആകുലം വ്യാകുലം
ആകവേ തിങ്ങി ഭാരപ്പെടുമ്പോൾ
കണ്ണുനീർ തുടയ്ക്കും
കൈകളാൽ താങ്ങി
ലോകത്തിലനുദിനം നടത്തിടും നാഥൻ
3.
കാഹളം മുഴങ്ങും
മരിച്ചോരുയിർക്കും
മരണവും മാറി ഞാൻ
ജീവനിൽ വാഴും
അഴിയുമെൻ ദേഹം പുഴു തിന്നാലും
അഴിയാമഹത്വത്തിൻ തേജസ്സിൽ വാഴും
938
വരുമൊരുനാൾ പ്രാണപ്രിയൻ
ദുരിതങ്ങളഖിലം തീർത്തിടുവാൻ