1.

നരന്നു വാഴ്‌വാൻ ഭൂമി -
യോരുക്കിനനാദിയിൽ
നരനുടെ മരണത്താൽ നടന്നില്ലതെന്നാൽ

2.

നരസുതനായവൻ
മരിച്ചുയർത്താകയാൽ
ഭരണമീ ഭൂമേൽ ചെയ്‌വാൻ ലഭിച്ചവകാശം

3.

പിതൃഭരണാസന
മവന്നുദേവൻ നൽകു -
മധിപനാമിവനെന്നു പ്രവചനമുണ്ട്

4.

ജരിച്ച ഭരണങ്ങൾ മറിച്ചു
നീക്കി തന്റെ
വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ

5.

കഠിനനിയമങ്ങൾ തടവു
ചെയ്തെങ്ങും താൻ
കുടിലത വിട്ടു ധർമ്മം
നടത്തുവതിന്നായ്

6.

തന്നുടെ പേർക്കായി
മന്നിലലഞ്ഞ തൻ
നിന്ദിതജനങ്ങടെ തൻ നിലവിളി നീക്കാൻ

7.

തിരുജനങ്ങൾക്കേറ്റം
ദുരിതമിയറ്റിയോ -
രരികുലങ്ങൾക്കു തക്ക
പ്രതികാരം ചെയ്‌വാൻ

8.

പരമപിതാവിന്റെ
തിരുഹിതമൊത്തു ഭൂ -
യെരുശലേംപുരി രാജനഗരമാക്കിടാൻ

939

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ
നിരന്ന തൻ പരിവാരപദവികളോടെ