1.

ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാ
നാൾകൾ സമീപമായ്
കർത്തൻ വരവിന്നായ്
ഉണർന്നു ഘോഷിക്കാം
വാഴ്ത്തി സ്തുതിച്ചിടാം
സ്വർലോക നാഥനാം യേശു മഹേശനെ

2.

ആശ്വാസമില്ലാതെ
ലോകർ വലയുമ്പോൾ
ആശ്വാസം നൽകിടും തൻമക്കൾക്കെന്നുമേ
ആനന്ദഗാനങ്ങൾ പാടിടും ശുദ്ധരും
ആനന്ദമോടവർ ചേരും തൻ സന്നിധൗ

3.

ക്രിസ്തേശു നാഥന്നായ്
കഷ്ടം സഹിച്ചവർ
തൻ തിരുനാമത്തിൽ തിന്മകളേറ്റവർ
വാങ്ങും പ്രതിഫലം ദൂതർ
സദസ്സതിൽ
സന്തോഷപൂർണ്ണരായ് തീർന്നിടുമന്നവർ

4.

കാഹളശബ്ദവും
കേട്ടിടാൻ കാലമായ്
മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽ
ചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽ
വാഴും യുഗായുഗം
തേജസ്സിൽ പൂർണ്ണരായ്

941

ക്രിസ്തേശു നായകൻ
വാനിൽ വന്നിടുമേ
ദൂതരോടൊത്തു തൻ
ശുദ്ധരെ ചേർക്കുവാൻ
ഹാ! എത്രയാനന്ദം ഓർക്കിലെന്നുളളത്തിൽ
ഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!