1.

യുദ്ധശ്രുതികൾ കാതിൽ
മുഴങ്ങുന്നേ മർത്യർ
ക്രുദ്ധവൈരികളായി പൊരുതുന്നേ
ഇദ്ധരണീതലം ഹാ! നടുങ്ങുന്നേ
ക്ഷാമ ബദ്ധരായ് മർത്യരെല്ലാം
കുഴങ്ങുന്നേ - നിന്റെ
വരവല്ലാതൊരു ഗതിയില്ല ദിവ്യ
ഭരണം - വരണം - കരുണ

2.

കൊളളക്കാർ പീഡനങ്ങൾ
തുടരുന്നേ നിന്നെ
ത്തളളിപ്പറഞ്ഞു പലർ പിരിയുന്നേ
കള്ളപ്രവാചകന്മാർ പെരുകുന്നേ
പലർക്കുളളത്തിലെഴും സ്നേഹം
കുറയുന്നേ - നിന്റെ
വരവല്ലാ - തൊരു ഗതിയില്ല ദിവ്യ
ഭരണം - വരണം - കരുണ - ക്കടലേ
കാന്താ നീ

3.

അത്തിവൃക്ഷം തളിർത്തു തുടങ്ങുന്നേ
വേനലടുത്തുപോയെന്നു
ഞങ്ങൾ കരുതുന്നേ
അത്തൽ തീരുവാൻ ഞങ്ങൾ
കൊതിക്കുന്നേ - നീയി -
ങ്ങടുക്കൽ വാതിൽക്കലാ -
യെന്നറിയുന്നേ നിന്റെ
വരവല്ലാ - തൊരു ഗതിയില്ല ദിവ്യ
ഭരണം - വരണം കരുണ - ക്കടലേ
കാന്താ നീ

4.

ശോകത്താൽ ഹൃദയം ഹാ!
കലങ്ങാതെ ഞങ്ങൾ
ലോകത്തിൻ മടിത്തട്ടിൽ മയങ്ങാതെ
ദുഷ്ടദാസരായ് ഞങ്ങൾ
ഭവിക്കാതെ കൃപാ - വൃഷ്ടി വർഷിക്കണം
നീ കുറയാതെ - നിന്റെ
വരവല്ലാ - തൊരു ഗതിയില്ല ദിവ്യ
ഭരണം - വരണം - കരുണ - ക്കടലേ
കാന്താ! നീ

943

വരിക വേഗം ദേവാ തവ
തിരുജനങ്ങൾക്കുളള ദുരിതങ്ങൾ
തീർക്കുവാൻ - വരിക വേഗം
വരിക നീ ധരണിയിൽ വേഗം വന്നു
തരിക നിൻ തിരുകൃപാസേകം ദിവ്യ
ഭരണം വരണം കരുണ -
ക്കടലേ കാന്താ നീ