1.
കുരിശിന്നൊളിയേ! കൃപകൾ വിതറും
സ്നേഹക്കതിരേ! കുരിശിന്നൊളിയേ!
പാരിലെ പാപക്കൂരിരുളകലാൻ
വേറൊളി ഒന്നുമില്ലയേ!
വേറൊളി ഒന്നുമില്ലയേ!
2.
ഉലകജനങ്ങൾ കലഹജലത്തിൽ
മുഴുകി മുഴുൻ ഉലകജനങ്ങൾ
ദൈവികചിന്താഹീനരായ് ജനത
അന്ധരായ് വലഞ്ഞിടുന്നേ!
അന്ധരായ് വലഞ്ഞിടുന്നേ!
3.
ദൈവജനവും നിലകാത്തിടാതെ
വീണുപോയി! ദൈവജനവും
ആദിമസ്നേഹം ആരിലും കുറവായ്
നാണയക്കൊതിയേറെയായ്
നാണയക്കൊതിയേറെയായ്
4.
ജീവജലമേ! നിറവായ് ഒഴുകും
ജീവനദിയേ! ജീവജലമേ!
ചുടുവെയിലുലകിൽ നീ
അകം കുളിർത്താൽ ദാഹമിനിയുമില്ലയേ!
ദാഹമിനിയുമില്ലയേ!
945
എന്നാണുദയം ഇരുളാണുലകിൽ
നീതിസൂര്യാ! എന്നാണുദയം?
ഓമനപ്പുലരി പൊന്നൊളി വിതറാൻ
താമസമിനി വരുമോ?
താമസമിനി വരുമോ?