1.
മൃത്യുവിന്നടിമയായിരുന്ന നമ്മളെ
രക്തം ചിന്തി വീണ്ടെടുത്തു
ക്രിസ്തു നായകൻ
നിത്യതയിൽ നമുക്കുവേണ്ടി
വീടൊരുക്കി താൻ
2.
വിത്തു ചുമന്നിടും കണ്ണുനീരിൽ
നാം വിതയ്ക്കുകിൽ
കറ്റ ചുമന്നുകൊണ്ടു
നമ്മളാർത്തുഘോഷിക്കും
കർത്തൻ കൈകൾ കണ്ണുനീർ
തുടയ്ക്കും നാളിതാ
3.
കഷ്ടനഷ്ടമേറ്റുലകിൽ
കർത്തൃ നാമത്തിൽ
ശ്രേഷ്ഠ വേല ചെയ്‌ത
ദൈവ ഭൃത്യർക്കായി ഹാ!
ശ്രേഷ്ഠ ഇടയൻ പ്രതിഫലങ്ങൾ
നല്കിടുവാനായ്
4.
വിണ്ണിൽ കാഹളധ്വനി
മുഴങ്ങും നേരത്തിൽ
മണ്ണിൽ മറഞ്ഞ ശുദ്ധരു
മുയിർത്തു നാമുമായ്
വിണ്ണിൽ ചേർന്നു പ്രിയൻ
പാദം ചുംബിച്ചിടും നാൾ
5.
നിത്യ നിർവൃതി ശിരസ്സിൽ
പേറി വാഴുമാ
പ്രത്യാശയാൽ സ്തോത്രഗീതം
പാടി വാഴ്ത്താം നാം
നിത്യതയിലെത്തി നമ്മൾ
വിശ്രമിക്കും നാൾ
വേഗം വന്നിടും വേഗം വന്നിടും
946
മന്നിൽ വന്നവൻ
നമുക്കു ജീവൻ തന്നവൻ
മൂന്നാം നാളിലുയർത്തെഴുന്നു
വിണ്ണിൽ ചെന്നവൻ
വീണ്ടും വരുമെന്നരുളിച്ചെയ്ത
ദിവ്യ രക്ഷകൻ
വേഗം വന്നിടും - വേഗം വന്നിടും
Resume presentation
946 മന്നിൽ വന്നവൻ നമുക്കു ജീവൻ തന്നവൻ മൂന്നാം നാളിലുയർത്തെഴുന്നു വിണ്ണിൽ ചെന്നവൻ വീണ്ടും വരുമെന്നരുളിച്ചെയ്ത ദിവ്യ രക്ഷകൻ വേഗം വന്നിടും - വേഗം വന്നിടും