1.

അത്തിവൃക്ഷം തളിർത്തുനിൽക്കും
കാലമായല്ലോ
കാത്തിരുന്ന സ്വന്തനാട്ടിൽ
യൂദർ പോയല്ലോ
കാലമേറെയില്ല -
കാന്തൻ താമസിക്കയില്ല
വേഗം വന്നു വീട്ടിൽ നമ്മെ ചേർത്തിടുമല്ലോ

2.

സർവ്വസൃഷ്ടിജാലം പോലും
കാത്തിരിക്കയാം
ദൈവപുത്രൻ വീണ്ടെടുപ്പ്
പൂർത്തിയാകുവാൻ
അന്നേ ശോകം തീരൂ
യേശു വന്നേ ശാപം മാറൂ
ഉർവിയെങ്ങുമന്നു മാത്രം
ശാന്തി വന്നിടും

3.

ഉദയതാരമുദിച്ചു നേരം
വെളുക്കുവോളവും
ഹൃദയവീട്ടിൽ വചനമാകും
വിളക്കു വയ്ക്കുവിൻ
അന്ധകാരം മാറും
ദുഃഖബന്ധനങ്ങൾ തീരും
നീതി സൂര്യൻ കാന്തി ചിന്തി വന്നുദിക്കുമേ

4.

പാരിൽ തപിക്കും ഭക്തർ
ഖേദം വേഗം തീരുമേ
നേരിൽ തന്നെ കാണും
നേരം കണ്ണീർ തോരുമേ
പിന്നെ ദുഃഖമില്ല
മൃത്യുവെന്ന ശത്രുവില്ല
എന്നുമെന്നും കർത്തനോടു
ചേർന്നു വാഴുമേ!

947

യേശു വരുന്നു വേഗം വരുന്നു
ഒരുങ്ങുവിൻ പ്രിയരേ!- നമ്മൾ
പ്രാണനാഥൻ വരുന്നു കാണുവാൻ
കാത്തിരിപ്പിൻ പ്രിയരേ!