1.
കണ്ണുനീർ തുടയ്ക്കുമേശു
രക്ഷാകരൻ ഹാ! മ -
റന്നുപോകുമന്നു സർവ്വ ദുഃഖങ്ങളും
പൊന്നു നാഥനോടുകൂടെ
രാജസിംഹാസനേ നാമി -
രുന്നു വാണിടും ധരിത്രിയിൽ
രാജ്ഞിയായ്
2.
കക്ഷിമത്സരങ്ങൾ മത
വ്യത്യാസങ്ങൾ ഇവ
ലക്ഷ്യമെന്നിയേ നശിച്ചു
പൊയ്പോകുമേ സത്യ
പക്ഷമൊന്നു മാത്രമായി
ശേഷിച്ചിടും ക്രിസ്തു
രക്ഷകൻ വെളിപ്പെടുന്ന
ശോഭാദിനം തന്നിൽ
3.
മായപോയ് മറഞ്ഞിടും
മഹാ മന്നിടം മാമ
ഹത്ത്വപൂർണ്ണമായ് വരും
സമുദ്രസമം - ദിവ്യ
ശോഭയാൽ വിളങ്ങിടും
നഭോമണ്ഡലം - സർവ്വ
ശാപവുമകന്നു നീതി
സൂര്യോദയം മൂലം
4.
യിസ്രായേൽ ജനം ത്യജിച്ചു
ക്രൂശിച്ചൊരു സത്യ
നസ്രയങ്കലേക്കു നോക്കി
ഖേദിച്ചിടും - ക്രിസ്തു
വിശ്രമം കനിഞ്ഞവർക്കു
നൽകും പുനരവർ
സദ്സുഖം വസിച്ചനുഗ്രഹം
പ്രാപിക്കും ഭൂമൗ
5.
സൃഷ്ടിയും വിമുക്തമായിടും
നിർണ്ണയം - മഹാ
കഷ്ടമേറിടും ദ്രവത്വദാ -
സ്യത്തിൽ നിന്നന്നു
പുഷ്ടിയായ് ഫലങ്ങൾ
നൽകിടും ഭൂതലം പരി -
തുഷ്ടിയിൽ വസിക്കുമായിരം
വത്സരം ജനം