2.

ഹാ! ഹാ! സഹോദരരൊരുമിച്ചു
പാടിപ്പുകഴ്ത്തിടുവിൻ
ജേ! ജേ! ജയധ്വനി യേശുരാജാവിന്നു
വാനിൽ മുഴങ്ങിടട്ടെ

3.

ശാപം മരണം ദുഃഖവും
വിലാപവുമില്ലിനി
ക്രിസ്തേശുവോടുകൂടെ രാജാക്കളായ്
വാഴും നാമെന്നുമെന്നും

4.

കാണും മുഖാമുഖം നാമിനി
പ്രാണേശനേശുവിനെ
കണ്ണീരെല്ലാമന്നൻപെഴുമേശുവിൻ
കൈകൾ തുടച്ചിടുമേ

5.

ഹല്ലേലുയ്യാ ജയം ഹാ
ജയം ഹല്ലേലുയ്യാ ജയമേ!
ഹല്ലേലുയ്യാ രാജാധിരാജാവിനു
ഹല്ലേലുയ്യാ ജയമേ!

949

1.

വേഗം വരുന്നിതാ ഞാൻ അതേ
വേഗം വരുന്നിതാ ഞാൻ
ആമേൻ കർത്താവാമേശുവേ!
നീ വേഗം വരേണമേ