1.
കാലങ്ങളെണ്ണിയെണ്ണി
നമ്മൾ കാത്തിരിക്കും - പ്രിയനെ
കാണും നാം വേഗമിനി
സ്വന്ത കണ്ണുകളാലവനെ
2.
വന്നു താൻ വേഗം നമ്മെ
തന്റെ സന്നിധൗ ചേർത്തിടുമേ
പിന്നെ നാം പിരികയില്ല
ഒരു ഖിന്നതേം വരികയില്ല
3.
നിന്ദകളേറ്റുകൊണ്ട് മന്നിൽ
അന്യരായ് പാർത്തിടുന്നു
മന്നവൻ വന്നിടുമ്പോൾ
അന്നു മന്നരായ് വാണിടും നാം
4.
വിട്ടു പിരിഞ്ഞിനിയും
നിത്യവീട്ടിൽ ചെന്നെത്തിടുവാൻ
ഒരുങ്ങിയുണർന്നു നമ്മൾ
നാഥൻ വരുന്നതു കാത്തിരിക്കാം
950
കർത്തൻ യേശു വാനിൽ വരുവാൻ
തന്റെ കാന്തയെ ചേർത്തിടുവാൻ
ഇനി കാലം അധികമില്ല