951

1.

കർത്താവു താൻ വരും വേഗം
തൻ വചനം സത്യമേ
കാത്തിരിക്കുന്ന തൻ സംഘം
തന്നോടു ചേരുമേ
മർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം

2.

കർത്താവു താൻ വരും വേഗം
തൻരാജ്യം സ്ഥാപിക്കുമേ
നീതിമാന്മാർ ഭൂമൗ വാഴും
തന്നോടു കൂടവേ
കണ്ണുനീർ താൻ തുടയ്ക്കുമേ
അന്നവർ ആനന്ദിക്കുമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം

3.

കർത്താവു താൻ വരും വേഗം
അന്ധകാരം മാറുമേ
ചന്തമേറും സൂര്യകാന്തി
ചിന്തും ഭൂവെങ്ങുമേ
സന്താപം നീങ്ങിപ്പോകുമേ
സന്തോഷം പൂർണ്ണമാകുമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം

4.

കർത്താവു താൻ വരും വേഗം
സംശയമില്ലൊട്ടുമേ
തൻവരവിൻ കാലലക്ഷ്യം
കാണുന്നുണ്ടെങ്ങുമേ
അത്തി തളിർത്തിടുന്നിതാ
വേനലടുത്തുപോയി ഹാ!
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം
വേഗം വേഗം വേഗം താൻ വരുമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം