1.

കാഹളനാദം നാം കേട്ടിടുമ്പോൾ
മോഹനരൂപനണഞ്ഞിടുമ്പോൾ
കണ്ണിമയ്ക്കും നിമിഷത്തിനുളളിൽ
മണ്ണിതിൽനിന്നുമുയർന്നിടുമേ

2.

നിത്യത മൊത്തമെൻ കർത്തനൊത്ത്
പാർത്തിടും പുത്തനെരൂശലേമിൽ
കഷ്ടത, പട്ടിണിയില്ലവിടെ
തുഷ്ടിയൊടേവരും വാണിടുമേ

954

ദുരിതങ്ങളുയരും ധരയിലെ വാസം
തീർന്നിടാറായ് പ്രിയരേ! ഹല്ലേലുയ്യാ
കുരിശിൽ തന്നുയിരും
നൽകിയ നാഥൻ ചേർത്തിടും തന്നരികേ
വന്നിടുമേ താൻ വിണ്ണിൽ നമ്മെ
തന്നോടണയ്ക്കാനുന്നതനായ്
തന്നിടുമേ അവൻ മോദമെന്നുളളിൽ
തീർന്നിടുമേ എന്റെ ഖേദമെല്ലാം