1.

ഇല്ല നാളധികം പാരിൽ നമുക്കിനിയും
വേല തികച്ചിടാം ലോകം ത്യജിച്ചിടാം
വരവിന്നായെന്നും ഉത്സുകരായ്
നാം ഒരുങ്ങിയുണർന്നിരിക്കാം

2.

മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല
വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്
വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു
വീട്ടിൽ നാം ചേർന്നിടാറായ്

3.

ശാലേം നഗരമതിൻ തങ്കവീഥികളിൽ
ചേലെഴും പ്രിയന്റെ സ്നേഹക്കൈകളിൽ നാം
ചേർന്നു വിശ്രാമം നേടിടുമന്നു
തീർന്നിടുമാകുലങ്ങൾ

956

വാനിൽ വന്നിടുമേ
വിണ്ണിൻ ദൂതരുമായ്
രാജരാജൻ നമ്മുടെ നാഥൻ
തേജസ്സിൽ വന്നിടുമേ