2.

ലോകമെങ്ങും ലക്ഷ്യം
കണ്ടു തുടങ്ങി
വേഗം വരും യേശു ലോകരക്ഷകൻ

3.

അത്തിവൃക്ഷം പൂത്തു
തളിർത്തു കാണ്മിൻ
വീണ്ടെടുപ്പിൻ കാലമടുത്തിതല്ലോ

4.

യുദ്ധവും പകർച്ച
വ്യാധികളെല്ലാം
ക്രിസ്തു വരവിന്റെ സത്യലക്ഷ്യങ്ങൾ

5.

കളളനെന്നപോൽ ഞാൻ
വേഗം വരുന്നു
വെളളവസ്ത്രമെല്ലാം കാത്തുകൊളളട്ടെ

6.

കന്യകമാർ പത്തു
മുറങ്ങിടുന്നു
പാതിരാത്രി തന്നിൽ പ്രിയൻ വരുമേ

7.

ദാസരെല്ലാം നിത്യം
ജാഗരിക്കട്ടെ
യേശു വരും സെക്കണ്ടറിഞ്ഞുകൂടാ

8.

വരികയെന്നാവി -
യോതുന്നതുപോൽ
മണവാട്ടി കൂടെ പറഞ്ഞിടട്ടെ

9.

ഗോപുരത്തിൽ കൂടി -
യകത്തുപോവാൻ
വസ്ത്രമലക്കുന്നോർ ഭാഗ്യമുളളവർ

10.

പെരുമീനുദിച്ചു
വാനവിരിവിൽ
ഉഷഃകാലം വന്നിങ്ങടുത്തുവല്ലോ

11.

വേഗം വരുന്നെന്നു
മൊഴിഞ്ഞ പരാ!
വരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻ

957

1.

മണവാളനേശു വരുന്നിതല്ലോ
മണവാട്ടി വേഗം ഉണർന്നിടട്ടെ