960

1.

എൻ പ്രിയൻ വേഗം വരും
താമസമേതുമില്ല
തൻ വാക്കിന്നില്ല മാറ്റം
നമ്മെ ചേർത്തിടും വേഗം

2.

ഏതു നേരത്തുമവൻ
വന്നിടും മേഘങ്ങളിൽ
ആകയാലൊരുങ്ങിടാം
കർത്തൻ വരവിന്നായ്

3.

മന്ദത നീക്കിടുക -
ആത്മാവിലുത്സുകരായ്
മന്നവന്നാഗമനം
കാത്തുകാത്തിരുന്നിടാം

4.

കൺമോഹം, ജഡമോഹം
ജീവനത്തിൻ പ്രതാപം
ഈ വക ദോഷങ്ങളാൽ
വീണു പോകരുതാരും

5.

സർവ്വ വിശുദ്ധിയോടും
നിർമ്മലഭക്തിയോടും
ഉർവ്വിയിൽ വാസം ചെയ്യും
തൻപ്രിയരെ ചേർക്കും താൻ

6.

എൻ പ്രിയനെനിക്കുളേളാൻ
ഞാനവന്നുളളവനും
തൻതിരു സവിധമാ -
ണെന്നെന്നുമെൻ പ്രമോദം

7.

ഞാനിതാവരുന്നെന്നു
താനുരചെയ്തതിനാൽ
ആമേൻ യേശുകർത്താവേ!
വന്നാലുമെന്നു ചൊല്ലാം
(രീതി: "യേശു എന്നടിസ്ഥാനം")