1.
കാഹളനാദം കേൾക്കാറായ്
വ്യാകുലമെല്ലാം തീരാറായ്
താമസമില്ലിനി തിരുസഭയേ!
നാഥൻ സന്നിധി അണയാറായ്
2.
ക്രൂശിലെ മരണം മൂലമിതാ
ക്രോധമശേഷവും തീർന്നല്ലോ
ആശ്രയമവനിൽ വയ്പവർക്കു
ആശിഷമരുളാനവനിരിപ്പൂ
3.
പ്രതികൂലത്തിൻ കാറ്റുകളാൽ
അതികാഠിന്യം വലഞ്ഞവരെ
അതിവാത്സല്യം പുണർന്നിടും
പ്രതിഭാപൂരമവർ വാഴും
961
വരുവാറായ് വരുവാറായ്
ഗുരുവരനേശു താനതിവേഗം
തിരുജനമരികിൽ ചേരാറായ്
ദുരിതമശേഷവും തീരാറായ്