1.

ആദിയിൽ ദൈവം ആദമോടോതി
നീ വാഴ്ക ഭൂമിയാസകലം... ഓ
ആദമന്നതിനെയവഗണിച്ചതിനാൽ
ശാപം കലർന്നു പാരഖിലം
എന്നാൽ ക്രിസ്തേശു വിടുവിച്ചു ഭൂമിയെ
ദൈവം ഉദ്ദേശിച്ചതുപോലെയാക്കുമേ

2.

എന്തൊരുല്ലാസം പൂണ്ടൊരു വാസം
കൈവന്നിടും തന്നാളുകളിൽ
ഇന്നു ഭൂവാസം തന്ന പ്രയാസം
ഒന്നാകെ പോമന്നാളുകളിൽ
മന്നിൽ സ്വർലോക സുഖമാർക്കുമേകുമേ
തന്നിൽ സർവ്വാധികാരവുമാകുമേ

962

ജഗന്നാഥനേശു രാജൻ വരുമേ
ശുഭയുഗം തുടർന്നീടുമാറാകുമേ
പോം ദുഷ്ടാത്മസേനകൾ നിശ്ശേഷമായ്
ഭൂവിൽ രാജരാജനായ് താൻ വാഴുമേ