1.

ഉണ്ടനേക പാർപ്പിടങ്ങൾ
എന്റെ പിതൃഭവനത്തിൽ
ഇല്ലയെങ്കിൽ നിങ്ങളോടു
ചൊല്ലുമായിരുന്നായതു

2.

പോയിടുന്നൊരുക്കിടുവാൻ
വിണ്ണിലിടം നിങ്ങൾക്കു ഞാൻ
പോയൊരുക്കി വന്നു പുനരായി
നിങ്ങളെ ചേർക്കുവാൻ

3.

എങ്ങു പോയിടുന്നോയഹ -
മങ്ങുചെല്ലുവാൻ മാർഗ്ഗമേ -
തെന്നറിഞ്ഞിടുന്നില്ലയോയിങ്ങു
നിങ്ങളെല്ലാവരും?

4.

പാത സത്യവും ജീവനും
ആയതിനു ഞാൻ തന്നെയാം
താതസന്നിധൗ ചെല്ലുവാൻ
പാതയില്ല ഞാനെന്നിയേ

963

മാനസം കലങ്ങിടൊല്ല
ഞാനിനിയും വേഗം വരും
ന്യൂനമെൻ ജനകനിലും
എന്നിലും വിശ്വസിക്കുവിൻ