2.

നാളു വന്നല്ലോ! നല്ല നാളു വന്നല്ലോ!
നമ്മളെല്ലാമൊത്തു ചേരും
നാളു വന്നല്ലോ!
കാട്ടുപ്രാക്കൾക്കൊപ്പം
നമ്മളൊത്തു ചേർന്നിടും
കൂട്ടമായി പാട്ടുപാടി നൃത്തമാടുമേ!

3.

വേളി വന്നല്ലോ വാനിൽ
വേളി വന്നല്ലോ!
മേധമായ കുഞ്ഞാടിന്റെ വേളി വന്നല്ലോ!
രക്തത്താൽ വിശുദ്ധരായ
കാന്തയാം നമ്മെ
കർത്തൻ തിരുമാർവ്വിൽ
ചേർക്കും സത്വരം നമ്മെ

4.

കാലമായല്ലോ ആഹാ! കാലമായല്ലോ!
കാന്തനൊത്തു വിശ്രമിപ്പാൻ കാലമായല്ലോ!
ആ മണവറയ്ക്കകത്തു പൂകിടും നമ്മൾ
ആനന്ദത്തിൻ വീണ മീട്ടി
പാടിടും മേലിൽ

965

1.

വരുന്നുവല്ലോ നാഥൻ വരുന്നുവല്ലോ!
വാനമേഘത്തേരിലേറി വരുന്നുവല്ലോ!
അത്തിവൃക്ഷം തളിർത്തല്ലോ
വേനലായല്ലോ
പുത്തനെരൂശലേമതിൽ എത്തിടാമല്ലോ!