1.

കർത്തൃ കാഹളം മുഴങ്ങിടും
മരിച്ചോർ ഉയിർത്തീടുമപ്പോൾ
കാത്തിരുന്നവർ അവൻ വരവിൽ
ആർത്തിടുമവന്നരികിൽ

2.

തൻ മക്കളിൻ ചെയ്തികളെ
തീയിൽ ശോധന ചെയ്തിടുമേ
തക്ക പ്രതിഫലം നല്കിടുമേ
നഷ്ടം പലർക്കും വന്നിടുമേ

3.

കർത്തൃസേവയിൽ വ്യാപൃതരായ്‌
കഷ്ട നഷ്ടങ്ങൾ ഏറ്റതിനാൽ
കർത്തൃ കരങ്ങളവർ ശിരസ്സിൽ
വെയ്ക്കുമൊത്ത കിരീടങ്ങളെ

967

ആകാശത്തേരതിൽ
ക്രിസ്തേശു രാജൻ താൻ
വരും വേഗം വിൺദൂതരുമായ്‌
തൻ കാന്തയെ ചേർത്തിടുവാൻ