968

1.

കർത്താവു മേഘേ വന്നിടുമേ
തൻ പ്രിയമക്കളെ ചേർത്തിടുവാൻ
മോദിച്ചിടാം നാം ഘോഷിച്ചിടാം
യേശുവിൻ നാമത്തെ ഉയർത്തിടാം

2.

കർത്താവിൻ സന്നിധി സന്തോഷമേ
നാഥന്റെ വചനം ആശ്വാസമേ
കർത്താവിൻ മാർഗ്ഗേ പോകുക നാം
അവന്നായി മന്നിൽ ജീവിച്ചിടാം

3.

കർത്താവിന്നാത്മ ശക്തിയാലെ
അത്ഭുതമാം ബലം നേടിടുക
മന്നിലെ ജീവിതം തളരുമ്പോൾ
ഈ ബലത്താലെ നാം ഓടിടുക

4.

മാറിടും ലോകം തൻ വരവിൽ
ചേർന്നിടുമേ നാം നിത്യതയിൽ
വാണിടുമെന്നും തൻസുതരായ്
ഹല്ലേലുയ്യാ ഗീതം പാടിടും നാം
ഉണർന്നിടാം നാമുണർന്നിടാം
നമ്മുടെ നാഥൻ വന്നിടാറായ്