969
1.
മണ്ണിതിന്റെ ദുഃഖവും
നിലവിളിയും നീങ്ങിടും
കണ്ണുനീർ തുടച്ചിടുവാൻ
കർത്തൻ കരം നീട്ടിടും
2.
ആർത്തിയോടു കാത്തിരിക്കും
ശുദ്ധരിൻ സമൂഹമേ
പാർത്തലം വിട്ടക്കരയ്ക്കു
പോകുവാൻ സമയമായ്
3.
നന്നു, നല്ലദാസനേ! നീയൽപ്പത്തിൽ
വിശ്വസ്തനായ്
എന്നു ചൊല്ലും കർത്തൻ ശബ്ദം
കേട്ടിടാൻ സമയമായ്
4.
കാലമെല്ലാം നീങ്ങിടാറായ്
നിത്യതയുദിക്കാറായ്
കർത്തൻ ശിൽപ്പിയായിത്തീർത്ത
പട്ടണത്തിലെത്താറായ്
5.
രക്തം ചിന്തി നമ്മെ വീണ്ട
കർത്തൻ മുഖം കണ്ടതിൽ
മുത്തം ചെയ്തു നന്ദിയോടു
വന്ദിച്ചിടാൻ കാലമായ്
6.
വിണ്ണിൻ നാഥനോടു ചേരാൻ
മണ്ണിനെ വെടിഞ്ഞിടാം
കണ്ണിമയ്ക്കും നേരത്തിൽ നാം
വിണ്ണിൽ ചേർന്നു വാണിടും