1.
കരുതലോടിനി കാത്തിരിക്കാം
കരുണയിൻ സമ്പന്നനായവനെ
കരങ്ങളാൽ നടത്തിയ കൃപയോർക്കാം
കണ്ണുനീർ തൂകിടാം
2.
ലൗകിക സുഖങ്ങൾ വിട്ടോടാം
ലോകത്തിൻ ലാഭങ്ങൾ വെറുത്തിടാം
യോസേഫിൻ ധീരത കാട്ടിടാം
മിര്യാമിൻ ഗാനം പാടാം
3.
മറന്നിടാം മിസ്രയിമിൻ ചൂളകളെ
പിറുപിറുപ്പൊക്കെയകറ്റിടാം
സ്നേഹത്തിൻ കൊടിക്കീഴി -
ലണിനിരക്കാം ഒന്നായി മുന്നേറാം
ചെങ്കടൽ രണ്ടായ് പിളർന്നിടും
പുതുവഴി മുന്നിൽ തുറന്നിടും
വൈരികളെല്ലാമമർന്നിടും
വിജയം നാം നേടും
970
യേശു മഹേശൻ താൻ വാനവിതാനത്തിൽ
വന്നിടുവാനിതാ സമയമായ് പ്രിയരേ
ഒരുങ്ങിടാം നാം വേഗം