2.

ചിന്തയില്ലാതെയും അന്തം
ഓർക്കാതെയും - ലോകമിതാ
തേറുന്നുപായത്തിൽ വാഴുന്നന്യായത്തിൽ
ദേവാ നിൻ ന്യായത്തിൽ വിളങ്ങി വാ

3.

നിൻ സത്യഭക്തന്മാർ ആയോരെ
ശക്തൻമാർ - ആക്കിടുകേ
പാപത്തെ ശാസിപ്പാൻ
നീതിക്കായ് വാദിപ്പാൻ
വീര്യവും കാട്ടുവാൻ ഉണർത്തുകേ

4.

സ്നേഹിതൻ അബ്രാഹാം പ്രാപിച്ച
വാഗ്ദത്തം ഓർക്കണമേ
ശുദ്ധാത്മാദാനമാം പുത്രൻ അനുഗ്രഹം
ഭൂവാസികൾക്കെല്ലാം ആകേണമേ

5.

ഭൂമിയിൽ ഒക്കെയും നിൻ നാമം
ഘോഷിക്കും - വീരരെ താ
യേശുവിൻ ഭക്തിയാൽ
ആത്മാവിൻ ശക്തിയാൽ
സാക്ഷിക്കായ് നാൾക്കുനാൾ നിറയ്ക്കുകേ

6.

ഉന്നതമായതും മുൻവിധിയായതും
താഴ്ത്തീടുകേ
വ്യാജോപദേശങ്ങൾ
മായയിൻ പാശങ്ങൾ
പേയിൻ ഉദ്ദേശ്യങ്ങൾ മാറ്റിടുകേ

7.

ആയിരം ആയിരം ആത്മാവിൽ
വന്ദനം ചെയ്യും വരെ
ഓടുവിൻ ദൂതരേ, പാടുവിൻ കൂട്ടരേ
പ്രാർത്ഥിപ്പിൻ ശുദ്ധരേ എപ്പോഴുമേ

8.

താതസുതാത്മാവാം ത്രിയേക
ദൈവമാം യഹോവയേ
രാജാധിരാജനേ കർത്താധികർത്തനേ
വാഴുക എന്നുമേ കൃപാലുവേ!

971

1.

നിൻ രാജ്യം ദൈവമേ! എങ്ങും
വരേണമേ മാശക്തിയാൽ
സാത്താന്റെ വാഴ്ചയും
ആദാമിൻ താഴ്ചയും
മാറ്റുകെല്ലാടവും നിൻ പുത്രനാൽ