1.

“മന്നവനൊരുവൻ നീതിയിൽ വാഴു"
മെന്ന തിരുവചനം
നിർണ്ണയമതുപോൽ
നിവർത്തിക്കുമതിനാൽ
നവയുഗം കൈവരുമേ

2.

സൃഷ്ടികൾ ദൈവമക്കളിൻ വെളിപ്പാ -
ടിഷ്ടമായ് കാത്തിടുന്നു
പുഷ്ടിയായ് ഫലങ്ങൾ നൽകിടുവാൻ
സന്തുഷ്ടിയോടാശിക്കുന്നു

3.

വരണ്ടനിലം മരുഭൂമിയും മോദം
പൂണ്ടഖിലം വിളയും
നിർജ്ജനദേശം പനിനീർ കുസുമം
പൂത്തുമണം വിതറും

4.

ദൈവത്തിൻ മഹത്വം തേജസ്സും നിത്യം
ഉർവ്വിയെല്ലാം നിറയും
ഗർവ്വമകന്നു സർവ്വരുമന്നു
ദൈവമൊന്നെന്നറിയും

5.

ദുഃഖവും നെടുവീർപ്പൊക്കെയും നീങ്ങി
സൗഖ്യസമ്പൂർണ്ണരായി
രക്ഷിതരേവരും സീയോൻപുരിയതി -
ലക്ഷയരായ് വരുമേ

973

ഏകരാജൻ - യേശുനാഥൻ
ഭൂവിൽ വാഴുമേ
ലോകാധിപന്മാരാകവേ തന്മു -
മ്പാകെ വണങ്ങിടുമേ