2.

യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം
പലവ്യാധികളാൽ ജനം നശിച്ചിടുന്നു
രാജ്യം രാജ്യങ്ങളോടെതിർത്തു
തുടങ്ങിയല്ലോ - ഒരുങ്ങിടാം

3.

കൊട്ടാരങ്ങൾ തുടങ്ങി
കൊട്ടിൽ വരെ ജനം
കണ്ണുനീർ താഴ്‌വരയിലല്ലയോ
ഒരു സ്വസ്ഥതയുമില്ല
മനുഷ്യർക്കിഹെ - ഒരുങ്ങിടാം

4.

ആകാശത്തിൻ ശക്തി
ഇളകുന്നതാൽ ഭൂവിൽ എന്തു
ഭവിക്കുമെന്നോർത്തു കൊണ്ട്
ജനം പേടിച്ചു
നിർജ്ജീവരായിടുന്നേ - ഒരുങ്ങിടാം

5.

ബുദ്ധിമാന്മാർ പലർ വീണിടുന്നേ
ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ
ലോകമോഹങ്ങൾക്കധീനരായ്
തീരുന്നതാൽ - ഒരുങ്ങിടാം

6.

മേഘാരൂഢനായി വന്നിടുമെ
പതിനായിരം പേരിലും സുന്ദരൻ താൻ
തന്റെ കോമളരൂപം
കണ്ടാനന്ദിപ്പാൻ - ഒരുങ്ങിടാം

7.

മാലിന്യപ്പെട്ടിടാതോടിടുക
മണവാളൻ വരവേറ്റം അടുത്തുപോയി
മണിയറയിൽ പോയി നാം
ആശ്വസിപ്പാൻ - ഒരുങ്ങിടാം

974

1.

വിശുദ്ധിയെ തികച്ചു നാം
ഒരുങ്ങിനിൽക്ക പ്രിയൻ
വരുവതിൽ താമസമേറെയില്ല
തന്റെ വാഗ്ദത്തങ്ങൾ പലതും
നിറവേറുന്നേ - ഒരുങ്ങിടാം